പുതുപ്പാടി:സൗദി അറേബ്യയിലെ ജിദ്ദയില്‍ കഴിഞ്ഞ ശനിയാഴ്ച ഹൃദയാഘാതത്തെതുടര്‍ന്ന് മരണപ്പെട്ട വെസ്റ്റ് പുതുപ്പാടി കാരക്കുന്ന് വട്ടിമ്മല്‍ അബ്ദുന്നാസര്‍(ബിച്ചി51)മയ്യിത്ത് നാളെ രാവിലെ എത്തും.
നടപടിക്രമം പൂര്‍ത്തീകരിച്ച് വെെകിട്ടോടെ കുടുംബങ്ങള്‍ക്ക് വിട്ടു നല്‍കുന്ന മൃതദേഹം സൗദി സമയം 5മണിക്ക് ശറഫിയ്യ ഇസ്ലാഹി സെന്ററില്‍ നടക്കുന്ന മയ്യത്ത് നിസ്കാര ശേഷം രാത്രി കരിപ്പൂരിലേക്ക് പുറപ്പെടുന്ന വിമാനത്തില്‍ സ്വദേശത്തേക്ക് അയക്കും. രാവിലെ പതിനൊന്ന് മണിയോടെ വീട്ടിലെത്തുന്ന മൃതദേഹം ജുമുഅക്ക് ശേഷം ഒടുങ്ങാക്കാട് ജുമാമസ്ജിദില്‍ ഖബറടക്കും.