സ്പേസ് എക്സിന്റെ ക്രൂ–11 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചിറങ്ങി

Jan. 15, 2026, 4:40 p.m.

സ്പേസ് എക്സിന്‍റെ ക്രൂ–11 ദൗത്യ സംഘം സുരക്ഷിതരായി ഭൂമിയില്‍ തിരിച്ചെത്തി. ഉച്ചയ്ക്ക് 2.11ന് കലിഫോര്‍ണിയയിലെ പസഫിക് സമുദ്രത്തിലായിരുന്നു സ്പ്ലാഷ് ഡൗണ്‍. ദൗത്യ സംഘത്തിലെ നാലുപേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നാസയുടെ രണ്ടില്‍ ഒരാള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നം സ്ഥിരീകരിച്ചതോടെയാണ് മെഡിക്കല്‍ ഇവാക്യൂവേഷന്‍ എന്ന നാസയുടെ ചരിത്ര തീരുമാനം. 

അതേസമയം ആര്‍ക്കാണ് രോഗമെന്നോ, രോഗ വിവരങ്ങളോ നാസ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ നാസയുടെ മൈക്ക് ഫിനിനാണ് രോഗമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2025 ഓഗസ്റ്റിലാണ് ക്രൂ–11 ദൗത്യം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തിയത്. മിഷന്‍ കമാന്‍ഡര്‍ സീന മറിയ കാര്‍ഡ്മാന്‍, മിഷന്‍ പൈലറ്റ് മൈക്ക് ഫിന്‍കെ, കിമിയ യുയി (ജപ്പാന്‍) ഒലെഗ് പ്ലറ്റോനോവ് (റഷ്യ) എന്നിവരാണ് പേടകത്തിലുള്ളത്. 

ജനുവരി എട്ടിനാണ് ബഹിരാകാശ സഞ്ചാരികളില്‍ ഒരാള്‍ക്ക് ആരോഗ്യപ്രശ്നമുണ്ടായതായി നാസ വെളിപ്പെടുത്തിയത്. അതേസമയം സ്വകാര്യത മാനിച്ച് ഇത് ആരാണെന്നോ അസുഖം എന്താണെന്നോ പുറത്തുവിട്ടിരുന്നില്ല. ബഹിരാകാശ നിലയത്തില്‍ ചികില്‍സ നല്‍കുന്നതിനുള്ള പരിമിതികള്‍ കണക്കിലെടുത്താണ് ഭൂമിയിലേക്ക് തിരിച്ചിറക്കാമെന്ന് നാസ തീരുമാനിച്ചത്.

ബഹിരാകാശ പേടകത്തിന്‍റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ആരോഗ്യപരമായ കാരണത്താല്‍ മുഴുവന്‍ സംഘാംഗങ്ങളെയും കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് തിരിച്ച് ഇറക്കുന്നത്. ഇവര്‍ ഭൂമിയിലേക്ക് തിരിച്ചെത്തിയതോടെ ബഹിരാകാശ നിലയത്തില്‍ നാസയുടെ ക്രിസ് വില്യംസും രണ്ട് റഷ്യന്‍ സ‍ഞ്ചാരികളും മാത്രമാണ് ഇനിയുള്ളത്


MORE LATEST NEWSES
  • ലോറിക്ക് നേരെ കല്ലെറിയുകയും. ഡ്രൈവറെ വലിച്ചിഴച്ച് മർദ്ദിച്ചതായും പോലീസിനെതിരെ പരാതി
  • ശബരിമലയിലെ സ്വർണ മോഷണക്കേസ്: രണ്ടാമത്തെ കേസിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തു
  • ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലാക്കി അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍
  • എസ്‌ഐആര്‍; കരട് പട്ടികയിൽ പേരില്ലാത്തവർക്ക് രേഖകൾ ചേർക്കാൻ സമയം നീട്ടിനൽകി സുപ്രിംകോടതി
  • സൗജന്യ പരിശീലന ക്ലാസ്
  • കാട്ടുതീക്കെതിരെ പ്രതിരോധ ബോധവൽക്കരണ മിനി മരത്തോൺ സംഘടിപ്പിച്ചു.
  • സത്യപ്രതിജ്ഞാ വിവാദം: ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്
  • ശബരിമലയിലെ നെയ്യ് വിൽപന ക്രമക്കേട്; വിജിലൻസ് കേസെടുത്തു
  • കുന്നുംപുറത്ത് വാഹനാപകടം; സ്കൂ‌ട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
  • സൗദിയില്‍ മരണപ്പെട്ട പുതുപ്പാടി സ്വദേശിയുടെ മയ്യിത്ത് നാളെ നാട്ടിലെത്തും
  • വിജയയുടെ ജനനായകന് സുപ്രീംകോടതിയിൽ തിരിച്ചടി
  • ബൈക്കുകൾ കൂട്ടിയിടിച്ചു
  • വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം
  • മോഷ്ടിച്ച ബൈക്കുമായി കറക്കം; സ്ഥിരം മോഷ്ടാവ് പിടിയിൽ
  • അതീവ ജാഗ്രത; മലപ്പുറം ജില്ലയിൽ ജപ്പാൻ ജ്വരം വർധിക്കുന്നു.
  • റെക്കോഡിൽനിന്ന് പിന്നിലേക്ക്; സ്വർണവിലയിൽ നേരിയ ഇടിവ്
  • താമരശ്ശേരിയിൽ മിനിലോറി ഇടിച്ച് ഹോം ഗാർഡിന് ഗുരുതര പരിക്ക്.
  • ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനം; കണ്ണൂരിൽ സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച വിദ്യാർത്ഥിനിയുടെ അവയവം തിരുവനന്തപുരത്തെത്തിക്കും
  • ഒളവണ്ണ ടോൾ പ്ലാസയിൽ കോൺഗ്രസ് പ്രതിഷേധം
  • പുതിയ പാസ്പോർട്ടുള്ള പ്രവാസികൾക്ക് എസ്ഐആറിൽ വോട്ട് ചേർക്കാനാകുന്നില്ല
  • കൊല്ലത്ത് കായിക വിദ്യാർഥിനികൾ മരിച്ച നിലയിൽ
  • 75 രാജ്യങ്ങൾക്ക് വിസ വിലക്കേർപ്പെടുത്തി യു​.എസ്
  • റോഡിലെ കുഴികളെക്കുറിച്ച് ഫോണിൽ വിളിച്ച് പരാതിപ്പെട്ട കെഎസ്ഇബി ജീവനക്കാരനെ സ്ഥലംമാറ്റിയ നടപടി ഹൈക്കോടതി തടഞ്ഞു
  • അടിയന്തരമായി ഇറാന്‍ വിടണം; ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി എംബസി
  • ഇന്ന് മുതൽ ടോൾ പിരിവ് തുടങ്ങും; തടയുമെന്ന് യുഡിഎഫ്
  • സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് ഭരതനാട്യവും ഒപ്പനയും തിരുവാതിരയും അടക്കമുള്ള ഗ്ലാമർ ഇനങ്ങൾ വേദിയിൽ അരങ്ങേറും
  • കൈതപ്പൊയിൽ വാഹനാപകടം;ഒരാൾക്ക് പരിക്ക്
  • ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വംബോര്‍ഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റില്‍
  • നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചു കയറി.
  • ശബരിമലയിൽ മകരജ്യോതി തെളിഞ്ഞു.
  • സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് ഇടിച്ച് ഒരാൾ മരണപ്പെട്ടു
  • വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെതിരെ കേസ്
  • കൊയ്ത്തുത്സവം നടത്തി
  • മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി
  • പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മരിച്ചു
  • മുഖ്യമന്ത്രിക്ക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം
  • പെണ്‍കുട്ടികളുടെ ചിത്രം മോഷ്ടാക്കളെന്ന് തെറ്റിദ്ധരിപ്പിക്കും വിധം സമുഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന് പരാതി.
  • പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്: കുവൈത്ത്-കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കുന്നു
  • കൈക്കുഞ്ഞിനെ ബസിൽ മറന്ന് മാതാവ്
  • ആന ചരിഞ്ഞു
  • ടോയ്ലറ്റിൽ‌ കഞ്ചാവുചെടി വളർത്തിയ യുവാവ് അറസ്റ്റിൽ
  • ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം: പി​ഴ​യ​ട​ച്ചി​ല്ല​ങ്കി​ൽ ലൈ​സ​ൻ​സും ആ​ർ​സി​യും റ​ദ്ദാ​ക്കും
  • പൂജാരിയെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • യുവതിക്കൊപ്പം ഹോട്ടൽ മുറിയിലെത്തിയെന്ന് രാഹുൽ; ബലാത്സംഗത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയില്ല
  • മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി.
  • കോഴിക്കോട് ബൈപ്പാസില്‍ നാളെ മുതല്‍ ടോള്‍ പിരിവ് തുടങ്ങും
  • പവന് 1,05,000 കടന്ന് പൊന്ന്; ഇന്നും റെക്കോര്‍ഡ്
  • പരുത്തിപ്പാറയിൽ ഫർണിച്ചർ നിർമാണ കേന്ദ്രത്തിൽ തീപിടിത്തം
  • ഇറാനിൽ കൂട്ടക്കുരുതി,കൊല്ലപ്പെട്ടവരുടെ എണ്ണം 2400 കടന്നു
  • തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു