വയനാട്: തവിഞ്ഞാൽ വിമലനഗർ കീഴങ്ങാനത്ത് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ രാജവെമ്പാലയെ പിടികൂടി. കുഴിഞ്ഞാലിൽ കരോട്ട് വർക്കിയുടെ വീട്ടുമുറ്റത്തെ കാപ്പിമരത്തിൽ നിലയുറപ്പിച്ച പാമ്പിനെയാണ് കണ്ടെത്തിയത്.
വിവരമറിഞ്ഞതിനെ തുടർന്ന് പാമ്പ് പിടുത്ത വിദഗ്ധൻ സുജിത്ത് വയനാട് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി. അതേസമയം, സമീപത്തെ സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ച പറമ്പാണ് പാമ്പുകളുടെയും കുരങ്ങുകളുടെയും താവളമായി മാറിയിരിക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടു. കാട് വെട്ടിത്തെളിക്കാൻ സ്ഥലുടമ തയ്യാറാവാത്തത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.