വയനാട്:പുൽപ്പള്ളി ചെറ്റപ്പാലത്ത് നിയന്ത്രണം വിട്ട കാറിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചെറ്റപ്പാലം താഴെ അടിവാരം കലിങ്കിന് സമീപം താമസിക്കുന്ന അഭയംകോണത്ത് രാഹുലിൻറെ ഭാര്യ അഞ്ജു (28) വിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ചെറ്റപ്പാലം കുരിശുപള്ളിക്ക് താഴെ വയൽ ഭാഗത്തുവെച്ചായിരുന്നു അപകടം.
അങ്കണവാടിയിൽ നിന്നും കുട്ടിയെ കുട്ടിക്കൊണ്ടുവരാൻ പോകുന്നതിനിടെ അശുദ്ധമായി എത്തിയ കാർ അഞ്ജുവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ജു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീയ്യപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.