സുൽത്താൻ ബത്തേരി: ദൊട്ടപ്പൻകുളത്ത് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പാട്ടവയൽ വെളളരി സ്വദേശി ആദിത്യൻ (23) ആണ് മരിച്ചത്.
കർണാടക സ്വദേശികൾ സഞ്ചരിച്ച കാറും ആദിത്യൻ സഞ്ചരിച്ച KL-73-2541 നമ്പറിലുള്ള ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.