വയനാട്: ചീരാൽ മുണ്ടക്കൊല്ലി കരിവള്ളി വല്ലത്തൂർ വയലിലെ തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
മൃതദേഹത്തിന് ഏകദേശം നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.