മലപ്പുറം: കൊടക്കല്ലിൽ സ്‌കൂട്ടറിൽ മിനി ടിപ്പർ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പുകയൂർ ഒളകര സ്വദേശി പരേതനായ കൊളത്തുമാട്ടിൽ മുഹമ്മദ് ഹാജിയുടെ മകൾ നൗഫിയ (33) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് ഉള്ളാട്ടിൽ സഹീറലിക്ക് (41) അപകടത്തിൽ പരിക്കേറ്റു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. നൗഫിയയുടെ കരുമ്പിലെ വീട്ടിൽ നിന്നും ഭർത്താവിന്റെ വീടായ പുകയൂരിലേക്ക് പോകുന്നതിനിടെയാണ് കുന്നുംപുറം കൊടക്കല്ലിൽ വെച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിച്ചത്. പരിക്കേറ്റ സഹീറലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നൗഫിയ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. നൗഫിയയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേ ഷം ഉച്ചക്ക് രണ്ടിന് പുകയൂര്‍ പൊറ്റാണിക്കല്‍ ജു മാമസ്ജിദ് ഖബര്‍സ്ഥാനി ല്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നൗഫിയയുടെ മാതാ വ്: ഖദീജ ചാലില്‍, മക്ക ള്‍: ഫാത്തിമ ഹന്ന, ഫാ ത്തിമ ഹാനിയ, മുഹമ്മദ് ഹാനിഫ്.