തിരുവനന്തപുരം:
മനുഷ്യർകൊപ്പം എന്ന സന്ദേശങ്ങളുമായി കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ കാസർകോട് നിന്ന് ആരംഭിച്ച കേരള യാത്ര ഇന്ന് തലസ്ഥാനത്ത് സമാപിക്കും.
വൈകീട്ട് 4 ന് പാളയത്തു നിന്ന് ആരംഭിക്കുന്ന റാലിയും സെൻ്റിനറി ഗാർഡ് പരേഡും പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാവും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മേയർ വി.പി. രാജേഷ് തുടങ്ങി രാഷ്ട്രീയ മത രംഗത്തെ പ്രമുഖർ പങ്കെടുക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെൻ്റിനറിയുടെ ഭാഗമായാണ് ഈ മാസം ഒന്ന് മുതൽ കേരള യാത്ര നടത്തിയത്. ഓട്ടിസം സെറിബ്രൽ പാർസി ബോധിതരായ 1000 കുട്ടികൾക്ക് സഹായം നൽകുന്ന രിഫാഈ കെയർ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രിയും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും ചേർന്ന് നിർവഹിക്കും.