ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴ ടൗണിൽ പുതുതായി നിർമ്മിച്ച മസ്ജിദുന്നൂർ കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. കെ. എൻ എം . താമരശ്ശേരി മണ്ഡലം പ്രസിഡണ്ട് ഷാജി മണ്ണിൽ കടവ് അധ്യക്ഷത വഹിച്ചു. കെ. എൻ. എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: ഹുസൈൻ മടവൂർ, ലിൻ്റോ ജോസഫ് എം എൽ എ , ഫാദർ പ്രസാദ് ഡാനിയേൽ [ മാനേജർ സെൻ്റ് പോൾസ് സായാഹ്ന സദനം ], കെ.എൻ.എം. സംസ്ഥാന സെക്രട്ടറി പാലത്ത് അബ്ദുറഹ്മാൻ മദനി, കെ.എൻ.എം. ജില്ലാ പ്രസിഡണ്ട് സി. മരക്കാരുട്ടി, ജില്ലാ സെക്രട്ടറി അബ്ദുസ്സലാം വളപ്പിൽ, ദഅവാ വിംഗ് സെക്രട്ടറി സുബൈർ മദനി നരിക്കുനി, കെ.എൻ എം. നോർത്ത് ജില്ലാ സെക്രട്ടറി എൻ കെ എം സകറിയ്യ, ജില്ലാ ട്രഷറർ പി. കെ. ബാവ,സ്വാഗത സംഘം ചെയർമാൻ അക്ബർ ഈങ്ങാപ്പുഴ, തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഡോ: ഹുസൈൻ മടവൂർ ഖുതുബ നിർവ്വഹിച്ചു. കെ. എൻ എം. യൂണിറ്റ് പ്രസിഡണ്ട് പി.കെ. സെയ്തലവി സ്വാഗതവും മസ്ജിദ് നിർമ്മാണ കമ്മിറ്റി കോ.ഓഡിനേറ്റർ യൂസുഫ് കരികുളം നന്ദിയും പറഞ്ഞു.