പൂനൂർ : വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പൂനൂർ മണ്ഡലം ലീഡേഴ്സ് മീറ്റ് സമാപിച്ചു. പൂനൂർ സലഫി സെൻ്ററിൽ വിസ്ഡം ജില്ലാ വൈസ് പ്രസിഡണ്ട് മുജാഹിദ് ബാലുശ്ശേരി മീറ്റ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സംസം അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സി.പി സാജിദ്, വിസ്ഡം യൂത്ത് മണ്ഡലം സെക്രട്ടറി മുബശിർ അവേലം വിഷയങ്ങൾ അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി വി.സി മുഹമ്മദ് മാസ്റ്റർ സ്വാഗതവും കെ ആദിൽ അമീൻ നന്ദിയും പറഞ്ഞു.