നാദാപുരം: സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം. പുറമേരി സ്വദേശിയായ നാൽപ്പത്തിരണ്ടുകാരനെതിരെ പോലിസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം.
വിദ്യാർഥിനിയുടെ ശരീരത്തിൽ കയറി പിടിക്കുകയായിരുന്നുവെന്നാണ് പരാതി.പോക്‌സോ ആക്ട് പ്രകാരമാണ് നാദാപുരം പോലീസ് കേസ് എടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചു.