വടകര: വടകര താലൂക്കിൽ ജനുവരി 22ന് സ്വകാര്യ ബസ് പണിമുടക്ക് നടത്താൻ മോട്ടോർ തൊഴിലാളി യൂണിയനുകളുടെ സംയുക്തയോഗം തീരുമാനിച്ചു. തൊട്ടില്‍പാലം റൂട്ടില്‍ സർവീസ് നടത്തുന്ന ഹരിശ്രീ ബസ് കണ്ടക്ടർ പി.പി.ദിവാകരനെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
ഇക്കഴിഞ്ഞ 31 നാണ് ദിവാകരൻ വടകര പുതിയ ബസ്‌സ്റ്റാൻഡില്‍ ആക്രമിക്കപ്പെട്ടത്. എന്നാല്‍ ഇതുവരെയും പ്രതിയെ കണ്ടെത്തുകയോ അറസ്റ്റ് ചെയ്യുകയോ പൊലീസ് ചെയ്തിട്ടില്ല. പണിമുടക്കുമായി മുഴുവൻ സ്വകാര്യ ബസ് തൊഴിലാളികളും നാട്ടുകാരും സഹകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു