മലപ്പുറം :കുറ്റിപ്പുറം താലുക്ക് ആശുപത്രിക്ക് സമീപം ദേശീയ പാതയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരിയായ യുവതി മരണപ്പെട്ടു.
നിലമ്പൂർ സ്വദേശിനിയായ വിദ്യാർത്ഥിനി റിഫയാണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന പരിക്കേറ്റ വിദ്യാർത്ഥിനി വളാഞ്ചേരി വെണ്ടല്ലൂർ സ്വദേശിനിയാണ്.
ഇന്ന് രാവിലെയാണ് സംഭവം.കൂടെ യാത്ര ചെയ്തിരുന്ന പെൺകുട്ടിയെ നിസാര പരിക്കുകളോടെ കുറ്റിപ്പുറം താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട്ടേക്ക് പോകാൻ '
കുറ്റിപ്പുറത്ത് നിന്ന് ട്രെയിൻ കയറുന്നതിന് രണ്ടാളും രാവിലെ സ്കൂട്ടറിൽ വരുമ്പോൾ ദേശീയ പാതയിൽ ആശുപത്രി പടിക്ക് സമീപം വെച്ച് ശബരിമല തീർത്ഥാടകരുടെ ബസുമായി കുട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം കുറ്റിപ്പുറം താലുക്ക് ആശുപത്രിയിൽ.