മലപ്പുറം: തൊടിയപ്പുലത്തെ 14 കാരിയുടെ കൊലപാതകം പ്രണയപ്പക മൂലമെന്ന് പൊലീസ്. അടുപ്പത്തിലായ പെൺകുട്ടി തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിലുള്ള വിരോധമാണ് കൊലപ്പെടുത്താൻ കാരണമെന്ന് പ്രതിയും പ്ലസ് വൺ വിദ്യാർത്ഥിയുമായ ആൺ സുഹൃത്ത് മൊഴി നൽകി. പെൺകുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന തോന്നലും കൊലപാതകത്തിന് കാരണമായതായി പതിനാറുകാരൻ പൊലീസിനോട് പറഞ്ഞു. പൊലീസ് കസ്റ്റഡിയിലുള്ള പതിനാറുകാരനെ ജെജെ ബോർഡിന് മുൻപാകെ ഹാജരാക്കി. പ്രതിയെ കോഴിക്കോട് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി