കോഴിക്കോട് : കോവൂർ പള്ളിയിൽ നമസ്കരിക്കാൻ കയറിയയാളുടെ ലാപ്ടോപ്പും മൊബൈൽഫോണും മോഷ്ടിച്ചവരെ പിടികൂടി.
കലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം മുഹമ്മദ് ഷഫീഖ് (27), ചേവായൂർ എടക്കണ്ടിയിൽ അശ്വിൻ (28) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അരുൺ, കിരൺ, അസിസ്റ്റന്റ് സബ് ഇൻസ് പെക്ടർ അസീം, സീനിയർ സിവിൽ പൊലീസ് ഓഫീ സർ സജീഷ്, ഹോം ഗാർഡ് ധനേഷ് എന്നിവർ ചേർന്നാണ് കസ്റ്റഡിയിലെടുത്തത്