കണ്ണൂര്‍: സിപിഎം സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുത്തില്ലെന്ന പേരില്‍ കണ്ണൂര്‍ പേരാവൂരില്‍ ആദിവാസി സ്ത്രീക്ക് തൊഴില്‍ നിഷേധിച്ചു. പാറങ്ങോട് ഉന്നതിയിലെ ലക്ഷ്മിയെ ആണ് തൊഴിലുറപ്പ് ജോലിക്കായി ചെന്നപ്പോള്‍ തിരിച്ചയച്ചത്.വ്യാഴാഴ്ച കേന്ദ്രത്തിനെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്തവര്‍ മാത്രം തൊഴിലുറപ്പ് ജോലിക്ക് വന്നാല്‍ മതിയെന്നായിരുന്നു നിര്‍ദേശം.
ലക്ഷ്മിക്ക് 60 വയസ്സിന് മുകളില്‍ പ്രായമുണ്ട്. അസുഖമായതിനാല്‍ രണ്ടുദിവസം ജോലിക്ക് പോയിരുന്നില്ല. അതിനുശേഷം ഇന്നലെ വീണ്ടും തൊഴിലെടുക്കാനെത്തിയപ്പോള്‍ തിരിച്ചയക്കുകയായിരുന്നു.
തൊഴിലുറപ്പ് നിയമം അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയായിരുന്നു സമരം.ഇ പി ജയരാജനായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. ജില്ലയിലെ പല ഭാഗത്തുനിന്നുള്ള തൊഴിലുറപ്പ് തൊഴിലാളികളോട് പങ്കെടുക്കാനും നിര്‍ദേശമുണ്ടായിരുന്നു