എലത്തൂര്‍: കടംവാങ്ങിയ പണം തിരികെ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. എലത്തൂര്‍ സ്വദേശി രാജേഷിനെയാണ് കുത്തിയത്. പൂളാടിക്കുന്ന് സ്വദേശി ചേക്രയില്‍ വളപ്പില്‍ മുഹമ്മദ് മുഷ്താഖ് (32) ആണ് രാജേഷിനെ ആക്രമിച്ചത്.വ്യാഴാഴ്ച ഉച്ചക്ക് ആയിരുന്നു സംഭവം.
എലത്തൂര്‍ സ്വദേശിയായ രാജേഷ് പ്രതിക്ക് കടമായി കൊടുത്ത പണം തിരികെ ചോദിക്കുവാനായി മുഷ്താഖ് താമസിക്കുന്ന പെരുംതുരുത്തി റോഡിലുള്ള വീട്ടിലെത്തുകയായിരുന്നു. പണം തിരികെ ചോദിച്ചതിലുണ്ടായ വാക്കുതര്‍ക്കത്തില്‍ പരാതിക്കാരനെ കത്തിയെടുത്ത് വയറിന് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
രാജേഷിന്റെ പരാതിയില്‍ എലത്തൂര്‍ പൊലീസ് കേസെടുത്തു. പെരുംതുരുത്തിയില്‍വെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.