പുതുപ്പാടി:പുതുപ്പാടി, വെസ്റ്റ് കൈതപ്പൊയില്‍ കുരിശുപള്ളിയില്‍ വയലില്‍ കക്കൂസ് മാലിന്യം തള്ളിയ വിഷയത്തില്‍ ശക്തമായ നടപടി എടുക്കണമെന്ന് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു താന്നിക്കാക്കുഴി ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡണ്ട് ബിജു താന്നിക്കാക്കുഴിയുടെ നേതൃത്വത്തില്‍, ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാനും സ്ഥലം മെമ്പറുമായ ഷറഫുദ്ധീന്‍, പഞ്ചായത്ത് സിക്രട്ടറി എന്നിവര്‍ മാലിന്യം തള്ളിയ സ്ഥലം സന്ദര്‍ശിക്കുകയും സമീപ പ്രദേശത്തെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസിന് കൈമാറുകയും പരാതി നല്‍കുകയും ചെയ്തു. നമ്പര്‍ പ്ളേറ്റില്ലാത്ത വണ്ടിയിലാണ് മാലിന്യം വന്നത് എന്നത് ഗൗരവതരമാണ് എന്നും ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്‍റുകള്‍ ശ്രദ്ധ ചെലത്തണമെന്നും ബിജു താന്നിക്കാക്കുഴി അറിയിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടുകയാണെന്നും വാഹനത്തെ പറ്റി സൂചന തരുന്നവര്‍ക്ക് പാരിതോഷികം തരുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ബിജു താന്നിക്കാക്കുഴി അറിയിച്ചു