കന്നൂട്ടിപ്പാറ: IUMLP സ്കൂളിൽ
രക്ഷാകർതൃ സംഗമവും ജനപ്രതിനിധികൾക്ക് ആദരവും നൽകി. വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായി തെരഞ്ഞെടുത്ത സജീന ടീച്ചർ, കോളിക്കൽ ബ്ലോക്ക് ഡിവിഷൻ മെമ്പർ നുഷഹത്ത് ടീച്ചർ എന്നിവർക്കാണ് പി ടി എ & സ്റ്റാഫ് ആദരിച്ചത്.
പി ടി എ പ്രസിഡണ്ട് ഷംനാസ് പോയിലിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് സജീന ടീച്ചർ
രക്ഷാകർതൃ യോഗം ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന അനുമോദന ചടങ്ങിൽ എസ്, എസ്, ജി ചെയർമാൻ അലക്സ് മാത്യു പഞ്ചായത്ത് പ്രസിഡന്റിന് ഉപഹാരം സമർപ്പിച്ചു. ബ്ലോക്ക് മെമ്പർക്ക് പ്രധാന അധ്യാപിക കെ.പി.ജസീന മൊമെന്റോ കൈമാറി. ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി മുഖ്യപ്രഭാഷണം നടത്തി. മാർച്ച് മാസം അവസാനം നടത്തുന്ന സ്കൂൾ വാർഷിക പ്രവർത്തനങ്ങളുടെ സമഗ്രമായ ചർച്ചയും വാർഷികം വിജയിപ്പിക്കുന്നതിന് എല്ലാവിധ സഹകരണവും ഉണ്ടാകുമെന്ന് യോഗത്തിൽ രക്ഷിതാക്കൾ സൂചിപ്പിച്ചു.
എം പി ടി എ പ്രസിഡന്റ് സജ്ന നിസാർ,SRG കൺവീനർ ദിൻഷ ദിനേശ്, , സ്റ്റാഫ് സെക്രട്ടറി തസ്ലീന പി പി, കെ സി ശിഹാബ്, ഷബീജ് ടി എം, യാസീൻ, ഫൈസ് ഹമദാനി, നീതു പീറ്റർ, റൂബി എം എ, അനുശ്രീ പി പി, ഷാഹിന കെ,ജംഷീന ആറ്റുസ്ഥലം, ലത്തീഫ് വാപ്പനാംപ്പൊയിൽ, സലാം കന്നൂട്ടിപ്പാറ,പി കെ മുഹമ്മദാലി, എന്നിവർ സന്നിദ്ധരായി..