മാനന്തവാടി: അശ്ലീല വീഡിയോയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ ചിത്രം എഡിറ്റ്
ചെയ്ത് ചേർത്ത് ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിച്ചതായി പരാതി. മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ വിദ്യാർത്ഥിനിയെയാണ് 'shahala3313118' എന്ന ഇൻസ്റ്റാഗ്രാം ഐഡി വഴി അപമാനിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ മാനന്തവാടി പോലീസിലും പോലീസിലും പരാതി നൽകി. വ്യാജ ഐഡി ഉപയോഗിക്കുന്നയാളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. വീഡിയോ നിർമ്മിച്ചയാൾക്കെതിരെയും, ഇത് ഷെയർ ചെയ്യുന്നവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു