കൊയിലാണ്ടി: തിരുവങ്ങൂർ അണ്ടർപാസ്സിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം അഞ്ച് പേർക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെ 1.45 ഓടെയായിരുന്നു അപകടമുണ്ടായത്.
കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന അയ്യപ്പ ഭക്തരുടെ ബസും കണ്ണൂർ ഭാഗത്ത് നിന്ന് മരവുമായി വരികയായിരുന്ന ലോറിയും തമ്മിലിടിച്ചാണ് അപകടം. കർണാടക രജിസ്ട്രേഷനിലു ള്ളതാണ് ബസ്. ബസിലുണ്ടായ അയ്യപ്പ ഭക്തർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കൊയിലാണ്ടി എസ് ഐ റക്കീബ്, സിപിഒ ലങ്കേഷൻ, ഹൈവേ പോലിസ് ഉദ്യോഗസ്ഥർ, ട്രാഫിക് പോലിസ് എന്നിവർ സ്ഥലത്തെത്തി.അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.