പുതുപ്പാടി: മൂന്ന് പതിറ്റാണ്ട് കാലം തലമുറകൾക്ക്അക്ഷരവെളിച്ചം പകർന്ന നാടിന്റെ പ്രിയങ്കരനായതോമസ് മാസ്റ്ററുടെ വിയോഗത്തിൽ പെരുമ്പള്ളി പൗരാവലി അനുശോചിച്ചു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ ബ്രിജിലസുനീഷ് അധ്യക്ഷം വഹിച്ച ചടങ്ങിൽ ബിജു തോമസ് അനുശോചനപ്രമേയം അവതരിപ്പിച്ചു.എം മുഹമ്മദ് സ്വാഗതം ആശംസിച്ചു. ടി സി വാസു,പി പി അബ്ദുൽമജീദ്,എം കെ ജാസിൽ,ഉമർമുസ്ലിയാർ,ജോണി കെ ജെ,എ പി രാജൻ,എം എ ഖാദർമാസ്റ്റർ,എം മുസ്തഫ,എൻ അഹമ്മദ് കുട്ടി എന്നിവർ അനുശോചിച്ചു.