മലപ്പുറം: ആദിവാസി യുവാവിനെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ അമ്പുമല ആദിവാസി നഗറിലെ ചെറിയ ചെമ്പന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച മുതല്‍ ചെറിയ ചെമ്പനെ കാണാനില്ലായിരുന്നു. പന്തീരായിരം വനത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.