താമരശ്ശേരി:പുതുപ്പാടി കുരിശുപള്ളിക്ക് സമീപം ജനവാസ പ്രദേശത്ത് ശുചിമുറി മാലിന്യം തള്ളിയ കടന്ന് കളഞ്ഞ വാഹനം പോലീസ് തിരിച്ചറിഞ്ഞു. മലപ്പുറം സ്വദേശിയുടേതാണ് വാഹനം.
പുതുപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിജു താന്നിക്കാക്കുഴിയുടെ നേതൃത്തില്‍ ഇന്നലെ സിസിടിവി ദൃശ്യങ്ങള്‍ സംഘടിപ്പിച്ച് പോലീസിന് നല്‍കിയിരുന്നു. കൂടാതെ ദൃശ്യങ്ങള്‍ അദ്ദേഹത്തിന്‍റെ ഫേസ്ബുക്കില്‍ പങ്ക് വച്ച് വാഹനത്തിനെ പറ്റി സൂചന നല്‍കുന്നവര്‍ക്ക് പഞ്ചായത്ത് പാരിതോഷികം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. ''താമരശ്ശേരി വാര്‍ത്തകള്‍'' അടക്കം വാഹനത്തിന്‍റെ ചിത്രം പങ്ക് വച്ചു. ഇന്നലെ രാത്രിയോടെ വാഹനത്തിന്‍റെ ചിത്രവും നമ്പറും പഞ്ചായത്ത് പ്രസിഡണ്ടിന് ലഭിക്കുകയായിരുന്നു.
പോലീസിന് കൈമാറിയ നമ്പറില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് പോലീസ് ഉടമയെ ബന്ധപ്പെട്ടെങ്കിലും വാടകക്ക് നല്‍കിയ വണ്ടിയാണ് എന്ന വിവരമാണ് ലഭിച്ചത്. തുടര്‍ന്ന് പ്രതികളെ തിരിച്ചറിഞ്ഞ് പോലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. പ്രതികളുടെ ലൊക്കേഷന്‍ തിരിച്ചറിയാന്‍ പ്രതികളുടെമൊബൈല്‍ നമ്പര്‍ പോലീസ് സൈബര്‍ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.