കോടഞ്ചേരി :2025/ 2026 സാമ്പത്തിക വർഷത്തിൽ കോടഞ്ചേരി പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് ടാർ ചെയ്ത പൊട്ടൻകോട മുതുപ്ലാക്കൽ പടി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൻസന്റ് വടക്കേമുറിയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മുൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റോസമ്മ കയത്തുങ്കൽ, ഫ്രാൻസിസ് ചാലിൽ പ്രദേശവാസികളായ പാപ്പച്ചൻ മുതുപ്ലാക്കൽ, തോമസ് കാരൂപാറയിൽ, ബേബി പണനാൽ, ജോളി ഉഴുന്നാലിൽ, അനു മണിമല, തങ്കച്ചൻ പടപ്പനാനിയിൽ, ഹണി ലിന്റോ, ബെന്നി തയ്യിൽ, ബിനോയ് മുതുപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.