മൈക്കാവ്: മൈക്കാവ് യുവദീപ്തി ആർട്സ് & സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് വാർഡ് മെമ്പർ റൂബി തമ്പി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് എം. എസ്. ബാബു, സെക്രട്ടറി ഷാജി കാഞ്ഞിരത്തിങ്കൽ, സ്റ്റലിൻ നാരായണൻ, പി.സി . ജോൺ, ടി.പി വർഗ്ഗീസ്, തമ്പി പാരിക്കാപ്പിള്ളിൽ, ബെന്നി തണ്ണിനാൽ , ഡോ. സുസ്മിത, ലിജോ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ 147 പേരെ പരിശോധിച്ച് മരുന്നുകളും നൽകി.