കണ്ണൂർ: ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ കുറ്റക്കാരിയെന്ന് കോടതി. കണ്ണൂർ തയ്യിലില്‍ ഒന്നരവയസ്സുകാരൻ വിയാനെ കൊലപ്പെടുത്തിയ കേസിലാണ് അമ്മ ശരണ്യയെ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്. തെളിവുകളുടെ അഭാവത്തില്‍ ശരണ്യയുടെ സുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടു. കുഞ്ഞിനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. തളിപ്പറമ്പ് അഡീഷൻ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
അതേസമയം, ശരണ്യ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നതിനാലാണ് കുഞ്ഞിനെ ഒഴിവാക്കാൻ തീരുമാനിച്ചത്. ഇയാളെ വിവാഹം ചെയ്യാനായി കുഞ്ഞിനെ ഒഴിവാക്കുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. പുലര്‍ച്ചെ കുഞ്ഞിനെ കടലിനടുത്തുള്ള പാറക്കൂട്ടത്തില്‍ എറിഞ്ഞു കൊല്ലുകയും പിന്നീട് വീട്ടിലേക്ക് വന്ന് കിടന്നുറങ്ങുകയുമായിരുന്നു.
രാവിലെ കുഞ്ഞിനെ കാണാനില്ലെന്ന് തൻ്റെ ഭര്‍ത്താവിനോട് പറഞ്ഞു.ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന ശരണ്യ, കൊലപാതക കുറ്റം അച്ഛൻ പ്രണവിന്റെ തലയിൽ കെട്ടിവയ്ക്കാനായി തലേന്ന് ഇയാളെ വീട്ടിലേക്കു വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് ശരണ്യ കുറ്റം സമ്മതിക്കുന്നതും അറസ്റ്റിലാകുന്നതും.