തൃശൂർ:കുന്നംകുളം നഗരസഭ മുൻ വൈസ് ചെയർമാനും,മുസ്ലിം ലീഗ് നേതാവുമായഇ.പി. കമറുദ്ദീൻ (68) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച്ച രാവിലെ ആറരയ്ക്കായിരുന്നു അന്ത്യം സംഭവിച്ചത്. തൃശ്ശൂർ റോഡിലെ വസതിയിൽ എത്തിക്കുന്ന മൃതദ്ദേഹം ഉച്ചയ്ക്ക് ശേഷം ട്രഷറി റോഡിലുള്ള ജുമാമസ്ജിദിൽ പൊതുദർശനത്തിനായി വെയ്ക്കും.