പേരാമ്പ്ര: പേരാമ്പ്ര ചേനോളി റോഡിലെ മലബാർ ഓയിൽ മില്ലിൽ തീപിടുത്തം.ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയാണ് സംഭവം.തേങ്ങ ഉണക്കാനായി ഇട്ടിരുന്ന ഡ്രയറിനാണ് തീ പിടിച്ചത്.മില്ലിൽ ഉണ്ടായിരുന്ന ജീവനക്കാർ ഉടൻ പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി.
പുക ഉയരുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടുകയും ഉടൻ പേരാമ്പ്ര ഫയർഫോഴ്സിൽ വിവരമറിയിക്കുകയും ചെയ്തു.മില്ലിന്റെ മുറ്റത്ത് ഉണക്കാനായി ഇട്ടിരുന്ന കൊപ്രക്ക് തീപടരാതിരിക്കാൻ നാട്ടുകാർ തന്നെ അത് നീക്കം ചെയ്തു.
അഗ്നിസേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.മറ്റ് കടകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമവും നടത്തി.