എളേറ്റിൽ:തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ഗോൾഡൻ ഹിൽസ് കോളേജിലെ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. കോളേജ് പരിസരത്തുള്ള ജനപ്രതിനിധികൾക്കാണ് സ്വീകരണം നൽകിയത്. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബൈർ മാസ്റ്റർ,ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള മാസ്റ്റർ, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉനൈസത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വനജ ടീച്ചർ,റംല മുഹമ്മദലി എന്നിവർ സ്വീകരണം ഏറ്റുവാങ്ങി.
പരിപാടി കോളേജ് പ്രിൻസിപ്പാൾ കെ. ഉസ്മാൻ കോയ മാസ്റ്റർ ഉൽഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ സാദിഖലി റിസ്‌വാൻ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ മാസ്റ്റർ, മുഹമ്മദലി,പി.കെ നംഷീദ്, അഷ്റഫ് മാസ്റ്റർ, അബ്ദുൽ സലാം, സൈനബ ഉള്ളേടത്ത്, രാധാകൃഷ്ണൻ മാസ്റ്റർ, ലക്ഷമണൻ മാസ്റ്റർ, ബിച്ചാൽ മുഹമ്മദ്, അമ്റീൻ , അമീൻ സി.പി. എന്നിവർ സംസാരിച്ചു