കോഴിക്കോട്: ദീപക്കിന്റെ മരണം; യുവതിക്കെതിരെ പൊലീസ് കേസെടുത്തു
ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.. മെഡിക്കല്‍ കോളേജ് പൊലീസാണ് യുവതിക്കെതിരെ കേസെടുത്തത്.അരീക്കോട് സ്വദേശി യുവതിക്കെതിരെയാണ് ദീപക്കിൻ്റെ ബന്ധുക്കളുടെ പരാതിയിൽ കേസെടുത്തത്.ഏറെ ചർച്ച യും പ്രതിഷേധവുമാണ് യുവതി ക്കെതിരെ ഉയരുന്നത്.ഇതിനിടയിൽ മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ ഇടപെടൽ നടത്തി യിരുന്നു.
വൈകിട്ടോടെ മെഡിക്കല്‍ കോളേജ് പോലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന്‍ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.