ചിറയിൻകീഴ്: ഹെൽത്ത് ഇൻസ്‌പെക്ടർ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ആറ്റിങ്ങൽ തച്ചൂർകുന്ന് തെന്നൂർലൈൻ 'ഗീതാഞ്ജലി'യിൽ പ്രവീൺ (45) ആണ് മരിച്ചത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽനിന്നാണ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിലേക്ക് ചാടിയത്. കൊല്ലത്ത് ഹെൽത്ത് ഇൻസ്‌പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയായിരുന്നു സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കോർബ എക്‌സ്പ്രസിന് മുന്നിലേക്കാണ് ഇദ്ദേഹം ചാടിയത്. വിവരമറിഞ്ഞ് ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു