വയനാട്:നിരവധി കേസിൽ പ്രതിയായ ബുളു എന്ന ജിതിൻ ജോസഫ് ആണ് അമ്പലവയൽ പോലീസിന്റെ പിടിയിലായത്. മാനന്തവാടി വള്ളിയൂർകാവിലെ വാഴതോട്ടത്തിലെ ഷെഡിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഇന്നലെ രാത്രി ഷെഡ് വളഞ്ഞ് പിടി കൂടുകയായിരുന്നു. മാനന്തവാടി പോലീസിന്റെ സഹായത്തോടെ അമ്പലവയൽ എസ്.എച്ച്.ഒ. രാംകുമാർ,എസ്.ഐ. എൽദോ, സി.പി.ഒ മാരായ അനീഷ്,സജീവൻ,രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.