കൊയിലാണ്ടി: വിയ്യൂരിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രണ്ട് മണിയോടെയായിരുന്നു സംഭവം. വിയ്യൂർ കളത്തിൽകടവ് ലെെജു(40) ആണ് മരിച്ചത്.
വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇയാളുടെ സഹോദരൻ വീട്ടിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.മൃതദേഹം വീർത്ത് ചോര ഛർദ്ദിച്ച് കിടക്കുന്ന നിലയിലായിരുന്നു.കൊയിലാണ്ടി പോലീസ് സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.