ബസിൽ നിന്നും ലൈംഗീകാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമത്തിൽ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ബസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇപ്പോൾ ഇവർ യാത്ര ചെയ്ത ബസിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വീഡിയോയിൽ യാതൊരു തരത്തിലുള്ള അസ്വാഭാവീകതയും കാണാനില്ല.
യുവതിക്കെതിരായ അതിക്രമം നേരിട്ടെന്ന് പറയുന്ന ബസിലെ ദൃശ്യങ്ങൾ പൊലീസും പരിശോധിക്കുന്നുണ്ട് എന്നാണ് വിവരം. ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷിംജിത മുസ്തഫയ്ക്കെതിരെ പൊലീസ് ആത്മഹത്യക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തിരിക്കുന്നത്.