കുവൈത്ത് സിറ്റി : കൊടുവള്ളി PTH-ന്റെ തുടക്കം മുതലുള്ള പ്രവർത്തനത്തിൽ എല്ലാവിധ സഹകരണവും നൽകി വരുന്ന കുവൈത്ത് കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മറ്റി എല്ലാ വർഷവും PTH നടത്തിവരാറുള്ള ബിരിയാണി ചലഞ്ചിലേക്കുള്ള ഫണ്ട് കുവൈറ്റ് കെഎംസിസി കൊടുവള്ളി മണ്ഡലം പ്രസിഡന്റ് യൂസുഫ് പൂനൂർ PTH കോർഡിനേറ്റർ ഷാനവാസിന് കൈമാറി. മുൻ കെഎംസിസി അംഗം ശിഹാബ് തങ്ങളുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് അൻവർ സാദിക്ക് രാംപൊയിൽ, വർക്കിങ് കമ്മറ്റി അംഗം നാസർ അരിയിൽ പി.ടി.എച്ച് ഭാരവാഹികളായ ഷാഫി വള്ളികാട്ടിൽ, നൗഷാദ് അളിയൻ, ഷംസീർ, ഷഹബാസ്, മുഹമ്മദ് കെഎംസിസി കൊടുവള്ളി മണ്ഡലം പ്രവർത്തകർ ആയ സാജിദ് ചളിക്കോട്, ജമാൽ അബ്ദുറഹീം വാവാട്, സലാം കാരക്കാട്ടിൽ, ഉസ്മാൻ കോയ കളത്തിൽ, ഷംസീർ തച്ചപൊയിൽ, മുൻ കെഎംസിസി മെമ്പർ അഹമദ് കോയ കളത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.