കോഴിക്കോട്: 2020 ജൂലൈ 5ന് ഇ മൊബിലിറ്റി ബസ് അഴിമതിയിൽ ആരോപണ വിധേയനായ
അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെ മച്ചകുളത്തുവച്ച് കരിക്കൊടി കാണിച്ച് ആക്രമിച്ചു എന്ന കേസിൽ KSU സംസ്ഥാന ജനറൽ സെക്രട്ടറി സനൂജ് കുരുവട്ടൂർ, കുരുവട്ടൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി. കെ റിയാസ്, ശ്രീകേഷ് നടമ്മൽ, അനൂപ് പൊയിൽ താഴം എന്നിവരെ അഞ്ചുവർഷത്തെ നിയമ പോരാട്ടത്തിന് ശേഷം കുറ്റകാരനല്ലെന്ന് കണ്ടെത്തി കോടതി വെറുത വിട്ടു. പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് സി. സുഗതൻ ഹാജരായി.