മലപ്പുറം: തിളച്ച വെള്ളത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അയ്യപ്പൻ( 55) ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 1:30 നായിരുന്നു സംഭവം.
ബന്ധുവിൻ്റെ വീട്ടിൽ കല്യാണ കലവറയിൽ സഹായിക്കുന്നതിനിടയിലായിരുന്നു അപകടം. കാല് തെറ്റി പായസത്തിനായി വെള്ളം തിളപ്പിക്കുന്ന പാത്രത്തിലേക്ക് വീഴുകയായിരുന്നു.ശരീരത്തില്‍ 70ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരമാണ് മരിച്ചത് അയ്യപ്പന്‍ മരിച്ചത്. താഴെ ചേളാരി VAUP സ്കൂൾ ബസിലെ ഡ്രൈവറാണ്. സരസ്വതിയാണ് ഭാര്യ.