കോഴിക്കോട്: സ്വർണത്തിന് ചരിത്രത്തിലെ വലിയ വില വർധന. ഗ്രാമിന് 460 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,190 രൂപയായി. പവന് 3,680 രൂപ കൂടി 1,13,520 രൂപയിലാണ് വ്യാപരം നടക്കുന്നത്.
ചൊവ്വാഴ്ച മൂന്നു തവണയായി കുതിച്ചുയർന്ന സ്വർണവില, വൈകീട്ട് അഞ്ചു മണിയോടെ കുറഞ്ഞിരുന്നു. രാവിലെയും ഉച്ചക്കും വൈകീട്ടുമായി പവന് 3,160 രൂപ കൂടിയ ശേഷം അഞ്ചു മണിയോടെ 540 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 1,09,840 രൂപയായി. ഗ്രാമിന് ഇന്നലെ മൂന്നു തവണയായി 395 രൂപയാണ് കുറഞ്ഞത്. ഇതോടെ 13,730 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
തിങ്കളാഴ്ച വൈകുന്നേരം പവന് 10,7,240 രൂപയായിരുന്നു. ചൊവ്വാഴ്ച രാവിലെ പവന് 760 രൂപ വർധിച്ച് 10,8,000 രൂപയായി. ഉച്ചക്ക് മുൻപേ 800 രൂപ കൂടി 1,08,800 രൂപയും ഉച്ചക്ക് ശേഷം ഗ്രാമിന് 200 രൂപ കൂടി 13,800 രൂപയും പവന് 1600 രൂപ വർധിച്ച് 1,10,400 രൂപയുമായി.
യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ അധിക നികുതി ചുമത്തുമെന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്നാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്.