നാദാപുരം :നാദാപുരം കുമ്മങ്കോട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ തെരുവുനായയുടെ ആക്രമണം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.
ജോലി സ്ഥലത്തേക്ക് റോഡിലൂടെ നടന്നുപോവുകയായിരുന്ന തൊഴിലാളികൾക്ക് നേരെ സമീപത്തെ വീട്ടുമുറ്റത്ത് നിന്നെത്തിയ തെരുവുനായ പാഞ്ഞടുക്കുകയായിരുന്നു.
നായ ഒരാളെ കടിക്കാൻ ശ്രമിക്കുകയും വസ്ത്രം കടിച്ചുകീറുകയും ചെയ്തു. തൊഴിലാളികൾ കൂട്ടമായി ശബ്ദമുണ്ടാക്കിയതിനെ തുടർന്നാണ് നായ ഓടിപ്പോയത്.
മറ്റ് തൊഴിലാളികൾക്ക് പരിക്കില്ലെങ്കിലും വലിയൊരു അപകടത്തിൽ നിന്നാണ് ഇവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.