മാനന്തവാടി: ഏഴാംതരം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സ്‌കൂ
ളിനെതിരെ കുട്ടിയുടെ പിതാവ് പരാതി നൽകി. ആത്മഹത്യ ചെയ്‌ത പീച്ചംകോട് മണിയോത്ത് ഫാത്തിമയുടെ പിതാവ് റഹീമാണ് മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും പോലീസ് സൂപ്രണ്ടിനും പരാതി നൽകിയത്. ദ്വാരക എയുപി സ്‌കൂ ളിൽ നിന്നും തന്റെ മകൾക്ക് കടുത്ത മാനസിക പീഡനവും, അപമാനവും നേരി ട്ടെന്നും അതാണ് ആത്മഹത്യക്കിടയാക്കിയതെന്നും പിതാവ് ആരോപിക്കുന്നു. സ്കൂളിലെ ചില അധ്യാപകരുടെയും, പ്രത്യേകിച്ച് ഒരു അധ്യാപികയുടേയും ക്രൂരമായ പെരുമാറ്റവും അവഗണനയും കുട്ടിക്ക് നേരെ ഉണ്ടായതായി അദ്ദേഹം പരാതിപ്പെടുന്നു. സ്കൂൾ വിട്ടുവന്ന് യൂണിഫോമിൽ തന്നെയാണ് കുട്ടി ആത്മഹത്യ ചെയ്‌തതെന്നും,അതിന് പിന്നിൽ സ്‌കൂളിൽ വെച്ച് നേരിട്ട സംഭവങ്ങളാണെന്നും അദ്ദേഹത്തിന്റെ പരാതിയിൽ പറയുന്നു. ഈ മാസം 16 നായിരുന്നു സംഭവം. അന്നേ ദിവസം ക്ലാസ്സിൽ ഏതോ കുട്ടികൾ മഷി ഒഴിച്ചതായും, എന്നാൽ അത് തന്റെ മകളുടെ പേരിൽ ചാർത്തി ക്ലാസ് മുറി തുടപ്പിച്ചുവെന്നും, ഇത് മൂലം മകളുടെ ആത്മാഭിമാനത്തിന് ക്ഷതമേറ്റതാണ് ആത്മഹത്യയുടെ കാരണമെ ന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നുണ്ട്. മറ്റൊരുകുട്ടിക്കും ഇത്തരമനുഭവമു ണ്ടാവാതിരിക്കാൻ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി വേണമെ ന്നാണ് പരാതിയിലാവശ്യപ്പെടുന്നത്.