മാവൂർ : മാവൂരിലെ കുളിമാടുനിന്ന് അനധികൃതമായി പുഴ മണൽ കടത്തിയ ടിപ്പർ ലോറി മാവൂർ പൊലീസ് പിടികൂടി. മാവൂർ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പന്നിക്കോട് സ്വദേശി ജിയാദിന്റെ ഉടമസ്ഥതയിലുള്ള ലോറി പിടികൂടിയത്.
മാവൂർ ഇൻസ്പെക്ടർ ടി പി ദിനേഷ്, സിപിഒ വിനീ ത്, ഹോം ഗാർഡ് വേലായുധൻ എന്നിവർ ചേർന്ന സംഘമാണ് ലോറി കസ്റ്റഡിയിലെടുത്തത്. പൊലീസിനെ കണ്ട് ലോറിയിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു.