ചേമഞ്ചേരി: കാപ്പാട് ടൗണിലെ ചിക്കൻ സ്റ്റാളിൽ നിന്നും പഴകിയ ഇറച്ചി പിടികൂടി. എം.ആർ ചിക്കൻ സ്റ്റാളിൽ നിന്നും പഴകിയതും ഗുണനിലവാരമില്ലാത്തതുമായ തൊണ്ണൂറ് കിലോഗ്രാമോളം കോഴിയിറച്ചി പിടികൂടിയത്. ഇതേ തുടർന്ന് ചിക്കൻ സ്റ്റാൾ അടച്ചുപൂട്ടി.
ബീച്ചിലെ 25 ഓളം സ്ഥാപനങ്ങളിൽ നടത്തിയ രാത്രികാല പരിശോധനയിൽ ഗുണ നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു നശിപ്പിച്ചു. ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്താത്തതും ഹെൽത്ത് കാർഡ് ഇല്ലാത്തതുമായ തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പുകയില നിയന്ത്രണ നിയമം പാലിക്കാത്ത മൂന്ന് സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.
തിരുവങ്ങൂർ സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ കെ.ജെ ഷീബയുടെ നിർദ്ദേശാനുസരണം കാപ്പാട് ടൂറിസം പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.കെ രാമചന്ദ്രൻ,എൻ.വി ജിജിത്ത്, യു.ഷറീന, സിവിൽ പോലീസ് ഓഫീസർ എം കെ പ്രസാദ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി