വയനാട്:ജനസമ്പർക്കത്തിൻ്റെ ഭാഗമായി സദയം ചാരിറ്റബിൾ ട്രസ്റ്റ് വയനാട് അമ്പലവയൽ
ആണ്ടൂർ തോരാട്ട് കോളനിയിലും പരിസരത്തും സ്നേഹമീ കുപ്പായം പദ്ധതി പ്രകാരം വസ്ത്രങ്ങളും സ്കൂൾ കിറ്റും നൽകി.ലഹരി വിരുദ്ധ പ്രചാരണത്തിൻ്റെയും അവയവ, രക്തദാന ബോധവൽക്കരണത്തിൻ്റെയും ഭാഗമായാണ് സമ്പർക്കം.
സദയം വർക്കിംഗ് ചെയർമാൻ സർവ്വദമനൻ കുന്ദമംഗലം ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് ജന. സെക്രട്ടറി എം.കെ. ഉദയേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. രാധിക ആണ്ടൂർ, കെ.എം.മോഹനൻ, പാർവ്വതി തോരാട്ട്, കെ.കെ.ലീല , എം. പ്രമീള നായർ , എം. സുധിൻ രാജ്,പി. തങ്കമണി, എ.എം സീനാ ഭായ് , ജിതേഷ്, സന്ദീപ്, സുരേഷ് പ്രസംഗിച്ചു.