സ്വർണ വില വർധിച്ചതോടെ ആഴ്ച യും രണ്ടും മൂന്നും ആഭരണ മോഷ ണക്കേസുകളാണ് പോലീസിനു മുന്നി ലെത്തുന്നത്. വീട് കുത്തിത്തുറക്കു ന്ന കൊള്ളസംഘം മുതൽ തമിഴ് നാ ടോടി സ്ത്രീകൾവരെ സജീവമാണ്. ബസ് യാത്രയിലും തനിയെ നടക്കു മ്പോഴും രാത്രി യാത്രയിലും ജാഗ്രത വേണമെന്ന് പോലീസ്.
ആഭരണങ്ങൽ ധരിച്ചുള്ള യാത്രകളി ൽ ജാഗ്രത പാലിക്കുക. അവശ്യം ധരി ക്കുന്നവ ഒഴികെ ആഭരണം ലോക്കറി ൽ വയ്ക്കുക. വീട്ടുവേലക്കാരിലും ജാഗ്രത വേണം. ആഭരണപ്പെട്ടിയുടെ യും അലമാലരുടെയും താക്കോൽ അതിരഹസ്യമായി സൂക്ഷിക്കുക.
വീട്ടിലെത്തുന്ന അപരിചതർക്കു മു ന്നിൽ ആഭരണം ധരിച്ച് തനിയെ പോ കാതിരിക്കുക. ഉത്സവം, തിരുനാൾ വിവാഹം വേളകളിലും ജാഗ്രത വേ ണം.കിടപ്പുരോഗികളെ ആഭരണങ്ങൾ ധ രിപ്പിക്കാതിരിക്കുക. പരിചാരകരിലും ശ്രദ്ധവേണം.തനിയെ കഴിയുന്നവർ അപരിചിത രെ വീട്ടിൽ കയറ്റാതിരിക്കുക. സൽ ക്കാരവും ഒഴിവാക്കുക. കുടിവെള്ളം, ടോയ്ലറ്റ് ആവശ്യങ്ങൾക്ക് വീടിനു പു റത്തുള്ള സംവിധാനം ഉപയോഗിക്കാ ൻ നിർദേശിക്കുക. അതല്ലെങ്കിൽ ജ നാലയിലൂടെ കുപ്പിവെള്ളം കൊടു ക്കുക. വഴി ചോദിച്ചുവരുന്നവരോട് ജ നാലയിലൂടെ മാത്രം സംസാരിക്കുക. അകന്ന ബന്ധം പറഞ്ഞു വീട്ടിൽ വരു ന്നവരെ സൂക്ഷിക്കുക. ഭിക്ഷാടകരെ സൂക്ഷിക്കുക, അവശ്യമെങ്കിൽ പണം ജനാലയിലൂടെ കൊടുക്കുക. തനിച്ചു കഴിയുന്നവർ ഭിക്ഷക്കാർക്ക് ഭക്ഷ ണം വസ്ത്രം എന്നിവ കൊടുക്കാതി രിക്കുക.
പ്രഭാത, സായാഹ്ന നടത്തത്തിനും ആരാധനാലയങ്ങളിലും സ്വർണമാല ധരിച്ച് തനിയെ പോകാതിരിക്കുക.സാധിക്കുന്നവർ വീടിനു മുന്നിലും വ ശങ്ങളിലും പിന്നിലും സിസിടിവി കാമ റ വയ്ക്കുക.
ബാങ്കുകളിലും ചിട്ടിസ്ഥാപനങ്ങളിലും സൂക്ഷിച്ച സ്വർണവുമായി പോകു മ്പോഴും വരുമ്പോഴും ബാഗിൽ കരുത ൽ വേണം. പറ്റുമെങ്കിൽ വിശ്വസ രെ അരുകിൽ ഇരുത്തുക. ബസ് യാ ത്ര ഒഴിവാക്കുക.
രാത്രി ജനാല, കതക്, വെൻ്റിലേഷൻ എന്നിവ അടച്ചു ഭദ്രമാക്കുക. വേനൽ ക്കാലത്തുപോലും രണ്ടാം നില ജനാ ലകൾ തുറന്നിടരുത്.പുതിയ വീടുകളിൽ വയറിംഗ് നടത്തു മ്പോൾ ഒറ്റ സ്വിച്ചിൽ പുറത്തെ ലൈ റ്റുകൾ ഒരുമിച്ചു തെളിയുന്ന സംവിധാ നവും ഏർപ്പെടുത്തുക.
രാത്രി മുറ്റത്ത് കരച്ചിലോ സംസാരമോ കാളിങ്ബെൽ ടാപ്പുകൾ തുറന്ന ശബ്‌ദമോ വാ തിൽ മുട്ടലോ ഉണ്ടായാൽ ജാഗ്രത പാ ലിക്കുക. തനിച്ചു കഴിയുന്നവർ പുറ ത്തിറങ്ങരുത്. ബന്ധുക്കളെ അറിയി ക്കുക. ലൈറ്റുകൾ തെളിച്ച് പുറത്താ രെന്ന് നിരീക്ഷിക്കുക. ലൈറ്റുകൾ തെളിയുന്നില്ലെങ്കിൽ മോഷ്‌ടാക്കളു ടെ സാന്നിധ്യം ഏറെക്കുറെ ഉറപ്പാണ്.
വാതിലോ കമ്പികളോ തകർക്കുന്ന തായി കണ്ടാൽ ഉടൻ വീട്ടിലുള്ളവരെ യും അയൽവസികളെയും അറിയി ക്കുക.മൊബൈലിൽ വിളിക്കാനുള്ള ചാർജും ബാറ്ററി ചാർജും ഉറപ്പാക്കുക. കി ടക്കയോടു ചേർന്ന് ടോർച്ചും എമർജ ൻസി ലാംപ് കരുതുക.
അവശ്യസാഹചര്യത്തിൽ പോലീസ് സഹായം തേടുക. പോലീസ് നമ്പർ 100. കൂടാതെ സ്വന്തം പോലീസ് സ്റ്റേ ഷന്റെയും അയൽ സ്റ്റേഷനുകളുടെ യും നമ്പർ മൊബൈലിൽ സേവ് ചെ യ്യുക. ഒപ്പം അയൽവാസികളുടെയും അടുത്തുള്ള ബന്ധുക്കളുടെയും നമ്പ റുകളും. മോഷ്ടാക്കളുടെ സാന്നിധ്യം തോന്നിയാൽ പൂട്ടിയ മുറികളിൽ കിട ക്കുന്നവർ ലൈറ്റുകൾ ഓണാക്കി മറ്റ് മുറികളിലുള്ളവരെ വിളിച്ചുണർത്തി യശേഷം വാതിൽ തുറക്കുക. ഈ സാഹചര്യത്തിലും വീടിൻ്റെ പുറം വാ തിലുകൾ തുറക്കുകയോ പുറത്തിറ ങ്ങുകയോ ചെയ്യരുത്.