വടകര:വടകര കീഴൽമുക്ക് കടത്തനാട് ആട്‌സ് & സയൻസ് കോളജ് ക്യാമ്പസിൽ അക്കേഷ്യ
തോട്ടത്തിലെ അടിക്കാടിനു തീ പിടിച്ചു. സംഭവം പരിഭ്രാന്തി പരത്തി.
വടകര ഫയർ സ്റ്റേഷനിൽ നിന്നു സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ
ഒ. അനീഷിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചതോടെയാണ് ആശ്വാസമായത്.
ഫയർമാൻ ഡ്രൈവർ പി.കെ റിനീഷ്, ഫയർ ഓഫീസർമാരായ ഷാജൻ. കെ.ദാസ്, വി.ലികേഷ്, മുനീർ അബ്‌ദുള്ള, ആർ.രതീഷ് എന്നിവരടങ്ങിയ സംഘമാണ് ദൗത്യത്തിൽ ഏർപെട്ടത്.