ജമ്മു: ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് പത്ത് സൈനികര്‍ക്ക് വീരമൃത്യു.
ദോഡ ജില്ലയിലെ ഭാദേര്‍വാ പ്രദേശത്ത് 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. ഏഴ് സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
17 സൈനികരുമായി സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ആര്‍മി വാഹനമാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.