കോടഞ്ചേരി:മഞ്ഞുവയൽ കുരങ്ങൻപാറ അംഗനവാടിയുടെ സംരക്ഷണഭിത്തിയുടെ ഉള്ളിൽ നിന്ന് രണ്ടു മൂർഖൻ പാമ്പുകളെ എടത്തറ ഫോറസ്റ്റ് സെക്ഷൻ സർപ്പ റസ്ക്യൂ പിടികൂടി.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വിൻസന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ വിൽസൺ തറപ്പേൽ, അംഗനവാടി ടീച്ചർ റാഷിദ സുബൈർ, മധു മാധവൻ, സേവിയർ കിഴക്കേകുന്നേൽ, പ്രദേശവാസികൾ എന്നിവരുടെ സാന്നിധ്യത്തിൽ രണ്ടു മൂർഖൻ പാമ്പുകളെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സജീഷ് വി കെ, ഫോറസ്റ്റ് വാച്ചർ ശ്രീകാന്ത് പി ബി, സർപ്പ റസ്ക്യൂവർ പ്രിൻസ് കടുത്താനത്ത് എന്നിവർ ചേർന്ന് പിടികൂടി.