കൊച്ചി:കോതമംഗലം തൃക്കാരിയൂരിൽ ബൈക്കപകടത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു. കോട്ടപ്പടി തോളേലി സ്വദേശി നിതിൻ ജോണി (33) ആണ് മരിച്ചത്. അടിമാലി നർക്കോട്ടിക് എൻഫോഴ്സസ്മെന്റ് സ്ക്വാഡിലെ (NES) ഡ്രൈവർ ആയിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം കോതമംഗലം ബസോലിയോസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി