താമരശ്ശേരി: താമരശ്ശേരി പഴയ സ്റ്റാൻ്റ് - വെഴുപ്പൂർ റോഡിൽ വെഴുപ്പുർ ഭാഗത്ത് വീടുകൾക്ക് മുൻവശത്തായി വയലിലാണ് ശുചി മുറി മാലിന്യം തള്ളിയത്. സമീപ പ്രദേശത്തു നിന്നു തന്നെയാണ് മാലിന്യം എത്തിച്ചത് എന്നാണ് സംശയം. ടാങ്കർ ലോറി സഞ്ചരിച്ച വഴിയിൽ റോഡിലൂടെ മാലിന്യം ഒഴുകിയതിൻ്റെ പാടുകളുണ്ട്.